പത്താം ക്ലാസ് ഫലപ്രഖ്യാപനം ജൂണ്‍ 20ന്

34

ന്യൂഡല്‍ഹി: സി.ബി.എസ്‌..ഇ പത്താം ക്ലാസ് ഫലപ്രഖ്യാപനം ജൂണ്‍ 20ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മൂല്യനിര്‍ണയത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സി.ബി.എസ്.ഇ പ്രഖ്യാപിച്ചു. .

സ്‌കൂളുകളില്‍ എട്ടംഗ കമ്മിറ്റിയെ നിയോഗിക്കണമെന്ന് നിര്‍ദേശം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ബോര്‍ഡ് പരീക്ഷ നടത്താതെ 11ാം ക്ലാസിലേക്ക് പ്രമോഷന്‍ നല്‍കുന്നതിന് മുന്നോടിയായാണ് മാര്‍ഗരേഖ പ്രഖ്യാപിച്ചത്. പക്ഷപാതമില്ലെന്ന് ഉറപ്പാക്കണമെന്നും ക്രമക്കേടുണ്ടായാല്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നും നിര്‍ദേശം നല്‍കി യിട്ടുണ്ട്. ജൂണ്‍ 20ന് ഫലപ്രഖ്യാപനം നടത്തുമെന്നും സി.ബി.എസ്‌.ഇ വ്യക്തമാക്കി.

ക്ലാസ് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും 80 മാര്‍ക്ക് വരെയാണ് നല്‍കുക. ഇന്റേണല്‍ അസെസ്‌മെന്റിന് 20 മാര്‍ക്ക് നല്‍കും.

NO COMMENTS