ബന്ധു നിയമനം ; ഇ.പി ജയരാജന് നല്‍കാത്ത ഇളവ് കെ.ടി ജലീലിന് എന്തിന് നല്‍കുന്നുവെന്ന് രമേശ് ചെന്നിത്തല

169

തിരുവനന്തപുരം : ബന്ധു നിയമന വിവാദത്തില്‍ ഇ.പി ജയരാജന് നല്‍കാത്ത ഇളവ് കെ.ടി ജലീലിന് എന്തിന് നല്‍കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയുടെ രാജി വാങ്ങണമെന്ന ആവശ്യമുന്നയിച്ച്‌ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ആറ് മാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന തെറ്റാണ് മന്ത്രി ചെയ്തിരിക്കുന്നത്. മന്ത്രി തന്റെ ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം സമ്മതിച്ചതാണ്. അഭിമുഖത്തിന് വന്നവര്‍ക്ക് യോഗ്യതയില്ലെന്ന് പറഞ്ഞത് വിശ്വാസ യോഗ്യമല്ല. മുഖ്യമന്ത്രി ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. നടപടിക്രമങ്ങള്‍ പാലിച്ചോ എന്ന് മന്ത്രി വ്യക്തമാക്കണം. സൗത്ത് ഇന്ത്യന്‍ ബാങ്ക് സര്‍ക്കാര്‍ സ്ഥാപനമല്ലെന്നും അവിടെ നിന്നുള്ള ഡെപ്യൂട്ടേഷന്‍ ചരിത്രത്തിലില്ലാത്തതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

NO COMMENTS