സംവിധായകന്‍ വിനയന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി അമ്മ

255

കൊച്ചി : സംവിധായകന്‍ വിനയന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി താരസംഘടനയായ അമ്മ. താരങ്ങള്‍ക്ക് ഇനി വിനയന്റെ ചിത്രങ്ങളില്‍ അഭിനയിക്കാം. ഇതിന്റെ ഭാഗമായി കലാഭവന്‍ മണിയുടെ ജീവിതം പ്രമേയമാക്കിയുള്ള പുതിയ വിനയന്‍ ചിത്രത്തിലേക്ക് ഗണേശ്കുമാറിനും സിദ്ദിഖിനും ക്ഷണം ലഭിച്ചു. അന്തരിച്ച നടന്‍ തിലകനും തനിക്കും വിലക്കേര്‍പ്പെടുത്തിയതായി കാണിച്ച്‌ 2014ല്‍ വിനയന്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’, സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ‘ഫെഫ്ക’, ഫെഫ്കയ്ക്കു കീഴില്‍ വരുന്ന ഡയറക്ടേഴ്സ് യൂണിയന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്‍ എന്നീ സംഘടനകള്‍ക്കും ഭാരവാഹികള്‍ക്കും കോമ്ബറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പിഴവിധിച്ചിരുന്നു.

NO COMMENTS