പെണ്‍വാണിഭക്കേസില്‍ ബിസിനസ്സുകാരനും കൂട്ടാളിയും അറസ്റ്റില്‍

175

ദുബായ്: പെണ്‍വാണിഭക്കേസില്‍ ബിസിനസ്സുകാരനും കൂട്ടാളിയും അറസ്റ്റില്‍. ദുബായ് നഗരത്തിലെ ഫ്‌ളാറ്റില്‍ പെണ്‍കുട്ടികളെ അടിമകളാക്കി വേശ്യാലയം നടത്തുന്നവരാണ് അറസ്റ്റിലായത്. പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പണമുണ്ടാക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. കൂട്ടത്തിലൊരു പെണ്‍കുട്ടി തന്ത്രപരമായി രക്ഷപ്പെട്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. ചോദ്യം ചെയ്യലുകളിലൂടെ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

NO COMMENTS

LEAVE A REPLY