തമിഴ്നാട്ടില്‍ ഈ മാസം നടത്താനിരുന്ന തദ്ദേശഭരണതെരഞ്ഞെടുപ്പ് വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി

187

ചെന്നൈ: തമിഴ്നാട്ടില്‍ ഈ മാസം നടത്താനിരുന്ന തദ്ദേശഭരണതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഡിഎംകെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഈ മാസം 17 നും 19 നും നടത്താനിരുന്ന തെരഞ്ഞെടുപ്പ് കോടതി റദ്ദുചെയ്തത്.
ധൃതിപിടിച്ചാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തമിഴ്നാട്ടിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയതെന്ന് സംസ്ഥാനത്തെ പ്രതിപക്ഷകക്ഷികളെല്ലാം കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിഎംകെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി.സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനോ, പ്രചാരണം നടത്താനോ വേണ്ട സമയം നല്‍കാതെ രണ്ടാഴ്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത് ശരിയല്ലെന്ന ഡിഎംകെയുടെ വാദം കോടതി ശരിവെച്ചു. ഡിസംബര്‍ 31 വരെയാണ് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരിയ്ക്കുന്നത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിയ്ക്കും.