സ്വാശ്രയപ്രശ്നം: മൂന്ന് എംഎല്‍എമാര്‍ നിരാഹാരമിരിക്കും

175

സ്വാശ്രയപ്രശ്നവുമായി ബന്ധപ്പെട്ട് മൂന്ന് യുഡിഎഫ് എം എല്‍എമാര്‍ നിരാഹരമിരിക്കും. ഹൈബി ഈഡന്‍, ഷാഫി പറന്പില്‍, അനൂപ് ജേക്കബ് എന്നിവര്‍ നിരാഹാരമിരിക്കും. സഭാകവാടത്തിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരം ഇരിക്കുക.അതേസമയം സ്വാശ്രയപ്രശ്നത്തില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ ബഹളം തുടരുകയാണ്. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യംമുഴക്കുന്നു . ബഹളത്തിനിടയിലും ചോദ്യോത്തരവേള പുരോഗമിക്കുന്നു. സഭനടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കേണ്ടെന്ന് പ്രതിപക്ഷ തീരുമാനം.

NO COMMENTS

LEAVE A REPLY