ബെംഗലൂരു വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ജവാന്‍ ആത്മഹത്യ ചെയ്തു

185

ബെംഗലൂരു: വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ജവാന്‍ വെടിയുതിര്‍ത്ത് ആത്മഹത്യചെയതു. മുപ്പതുകാരനായ സുരേഷ് ഗയിക്വാഡാണ് ആത്മഹത്യ ചെയ്തത്. സിഐഎസ്‌എഫിന്‍റഎ ഡി കന്പനി വിഭാഗത്തിലെ ജവാനായിരുന്നു മരിച്ച സുരേഷ്.
എയര്‍പോര്‍ട്ടിലെ വാച്ച്‌ ടവറില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. നിരവധി വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നതെന്ന് പോലീസ് അറിയിച്ചു. ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി. ഹരീഷ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഭാര്യയുമായുള്ള കുടുംബബന്ധം സുരേഷ് ഉപോക്ഷിച്ചതെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അവധി നിഷേധിച്ചതിന് മറ്റൊരു ജവാന്‍ തന്‍റെ സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച്‌ മേലുദ്യോസ്ഥരെ വെടിവച്ച്‌ കൊന്നത്. ഉത്തര്‍ പ്രദേശിലെ കോണ്‍സ്റ്റബിള്‍ ബല്‍വീര്‍ സിങ്ങാണ് ആക്രമണം നടത്തിയത്. ജവാന്മാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ പറ്റി അവര്‍ സ്വയം ചിത്രീകരിച്ച ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണുണ്ടായത്.

NO COMMENTS

LEAVE A REPLY