നാളത്തെ തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് റദ്ദാക്കി

227

തിരുവനന്തപുരം: നാളെ രാവിലെ 11.15ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ് റദ്ദാക്കി, വടക്കേ ഇന്ത്യൻ പാതയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്നാണിത്. നാളെ രാവിലെ 6.15നുള്ള തിരുവനന്തപുരം സെൻട്രൽ-ഗൊരഖ്പുർ രപ്തിസാഗർ എക്സ്പ്രസ് ഒരു ദിവസം വൈകി, തിങ്കളാഴ്ച രാവിലെ 5.30ന് മാത്രമേ പുറപ്പെടൂ എന്നും റെയിൽവേ അറിയിച്ചു. കൊച്ചുവേളിയിൽ നിന്ന് നാളെ ഉച്ചയ്ക്ക് 12 മണിക്ക് പുറപ്പെടേണ്ട കൊച്ചുവേളി-ഗുവാഹതി സ്പെഷ്യൽ ട്രെയിൻ മറ്റന്നാൾ 12 മണിക്കേ പുറപ്പെടു. ഗുവാഹതിയിൽ നിന്ന് എത്തേണ്ട ട്രെയിൻ വൈകിയതാണ് കാരണം. സെക്കന്തരാബാദില്‍ നിന്ന് 345 കിലോമീറ്റര്‍ അകലെ ബാലര്‍ഷായില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയ്ക്കാണ് കല്‍ക്കരി കയറ്റിപ്പോവുകയായിരുന്നു ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്.

NO COMMENTS

LEAVE A REPLY