കൽപ്പറ്റ∙ വയനാട് മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട. 80 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എക്സൈസ് വകുപ്പ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴൽപ്പണം പിടികൂടിയത്. പ്രതികളെ കോഴിക്കോട് എൻഫോഴ്സ്മെന്റിന് കൈമാറും.
ഹൈദരാബാദ് – കോഴിക്കോട് പാതയിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റു ബസ്സിൽ നിന്നുമാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. മൂവരും ഹൈദരാബാദ് സ്വദേശികളാണ്. ഓരോരുത്തരുടേയും കൈവശം 30 ലക്ഷത്തോളം രൂപ വീതമുണ്ടെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസം ഇവിടെനിന്നും മൂന്നു കോടി 20 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തിരുന്നു.