ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ വെടിവെപ്പില്‍ ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു

179

ഹിരാനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സാംബയിലുണ്ടായ വെടിവെപ്പില്‍ ബിഎസ്‌എഫ് ജവാന് വീരമൃത്യു. ഇന്ന് പുലര്‍ച്ചെ മാങ്കുചക്ക് പോസ്റ്റിലാണ് സംഭവം. അതിര്‍ത്തിക്കടുത്ത് സംശയാസ്പദമായ നീക്കം കണ്ട ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉടനെയുണ്ടായ തിരിച്ചടിയില്‍ ഭടന് വെടിയേല്‍ക്കുകയായിരുന്നു. വൈദ്യ സഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

NO COMMENTS