ഫ്ലാറ്റ്തട്ടിപ്പ് : നടി ധന്യാ മേരി വര്‍ഗീസും പ്രതി ആയേക്കും

239

തിരുവനന്തപുരം: ഭര്‍തൃപിതാവ് ഉള്‍പ്പെട്ട ഫ്ളാറ്റ് തട്ടിപ്പില്‍ നടി ധന്യാ മേരി വര്‍ഗീസും പ്രതി ആയേക്കും. ഫ്ളാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അമ്പതിലേറെ പേരില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ അറസ്റ്റിലായിരുന്നു. സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്സ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് പണം തട്ടിയത്. മ്യൂസിയം, കന്റോണ്‍മെന്‍റ്, പേരൂര്‍ക്കട പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിനെതിരെ കേസെടുത്തത്. 2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന ഫ്ളാറ്റ് നിര്‍മ്മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ഇവര്‍ അഡ്വാന്‍സ് തുക കൈപ്പറ്റി. 40 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഇവര്‍ പലരില്‍ നിന്നായി വാങ്ങിയത്. പണി പൂര്‍ത്തിയാക്കി 2014 ഡിസംബറില്‍ ഫ്ളാറ്റ് കൈമാറാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ പറഞ്ഞ തീയതി കഴിഞ്ഞിട്ടും ഫ്ളാറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. ഭര്‍തൃപിതാവിന്‍റെ കമ്പനിയില്‍ ഫ്ളാറ്റുകളുടെ സെയില്‍സ് വിഭാഗത്തിലായിരുന്നു ധന്യ മേരി വര്‍ഗീസ് പ്രവര്‍ത്തിച്ചിരുന്നത്. ചലച്ചിത്ര താരമെന്ന് ഇമേജ് ഉപയോഗിച്ച്‌ ധന്യ തട്ടിപ്പിന് കൂട്ടു നിന്നതായും പരാതിക്കാര്‍ ആരോപിക്കുന്നു.

NO COMMENTS

LEAVE A REPLY