സ്രാവിന്റെ രൂപസാദൃശ്യത്തോടെ നിര്‍മ്മിച്ചിരിക്കുന്ന എംബ്രയര്‍ E-2 വിമാനം സോഷ്യല്‍ മീഡിയകളിൽ താരമായി.

167

ഡല്‍ഹി : സ്രാവിന്റെ മുഖഭാവം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന കൊമേഷ്യല്‍ ജെറ്റായ എംബ്രയര്‍ E-2 വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ പറന്നിറങ്ങിയതോടെ കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി സോഷ്യല്‍ മീഡിയയിലും താരമായിരിക്കുകയാണ്. ഡല്‍ഹി വിമാനത്താവളത്തിന്റെ ട്വിറ്റര്‍ പോസ്റ്റിലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ബ്രസീലിലെ എയര്‍ലൈന്‍ കമ്ബനിയായ എംബ്രയറിന്റെ ഉടമസ്ഥതയിലുള്ള E190 E-2 വിമാനത്തിലാണ് സ്രാവിന്റെ ചിത്രത്തിലുള്ള ഗ്രാഫിക്സ് ഒരുക്കിയിട്ടുള്ളത്.

കാഴ്ചക്കാരില്‍ ചിലര്‍ വിമാനത്തെ ഭീകര മുഖമുള്ള ജീവിയോടും കാറ്റിനെയും മേഘത്തെയും പേടിപ്പെടുത്തുന്ന ഭീകര സത്വത്തോടുമാണ് ഉപമിച്ചിരിക്കുന്നത്.70 മുതല്‍ 130 ആളുകള്‍ക്ക് വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന വിമാനത്തിന്റെ പ്രത്യേകത മികച്ച പ്രവര്‍ത്തന ക്ഷമതയും കുറഞ്ഞ ഉപയോഗചിലവുമാണ്. പരമാവധി പുക കുറച്ചു മാത്രമാണ് വിമാനം പുറം തള്ളുന്നത്. കൂടാതെ നവീന സാങ്കേതികവിദ്യയിലുള്ള എന്‍ജിനാണ് E2 വിമാനത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്.

NO COMMENTS