കോഴിക്കോട് ജില്ല സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

65

കോഴിക്കോട്: കൊവിഡ് രോഗ വ്യാപനം തൂണേരിയില്‍ അപകട സാഹചര്യം നിലനില്‍ക്കുന്നതിനാലും 600 പേരില്‍ നടത്തിയ ആന്‍റിജന്‍ ടെസ്റ്റിൽ 43 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും ജില്ല ഞായറാഴ്ചകളിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പഞ്ചായത്ത് പ്രസിഡന്‍റും രണ്ട് അംഗങ്ങളും അടക്കം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തൂണേരിയില്‍ മാത്രം 97 പേര്‍ക്ക് രോഗം കണ്ടെത്തി. തൂണേരി പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.കൊയിലാണ്ടി, ചോമ്ബാല്‍ ഹാര്‍ബറുകളുടെ പ്രവര്‍ത്തനവും ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിരോധിച്ചു.

NO COMMENTS