കശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; ലഷ്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു

203

കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവും ഭകരും തമ്മില്‍ എറ്റുമുട്ടല്‍. പദ്ഗാമപോറയിലെ ഒരു വീടട്ില്‍ ഒളിച്ചികരിക്കുന്ന നാലോളം ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടിയത്. ഒരു ഭീകരന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യാഴ്ാച രാവിലെയാണ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചത്. ആര്‍മി സ്‌പെഷ്യ്ല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ ജമ്മുകശ്മീര്‍ പോലീസിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടങ്ങി. ആയുധധാരിരകളായ ഭീകരര്‍ വീട്ടില്‍ ഒളിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സി.ആര്‍.പി.എഫ് 130 ബറ്റാലിയന്‍, 55 രാഷ്ട്രീയ റൈഫിള്‍സ്, ആര്‍മി സ്പെഷ്യല്‍ ഓപ്പറേഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ഏറ്റുമുട്ടല്‍ നടത്തുന്നത്. തീവ്രവാദികളെ ജീവനോടെ പിടികൂടാനുള്ള അതീവശ്രമത്തിലാണെന്ന് എസ്.പി മുഹമ്മദ് സൈദ് അറിയിച്ചു.വെടിവെപ്പ് തുടരുന്നതിനാല്‍ പദ്ഗാമപോറയിലൂടെ കടന്ന് പോകുന്ന ബന്നിഹാല്‍ – ബരാമുള്ള റയില്‍വെ ട്രാക്ക് അടച്ചിട്ടിരിക്കുകയാണ്.സംഭവത്തെ തുടർന്ന് ബനിഹാളിനും ശ്രീനഗറിനും ഇടിലുള്ള റെയിൽ ഗതാഗതം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY