മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായസം : പോലീസിന് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി

208

തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതീ യുവാക്കളെ ശിവസേനയുടെ സദാചാര ഗുണ്ടകള്‍ അടിച്ചോടിച്ച സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി മുഖ്യമന്ത്രി. മരത്തണലില്‍ ഇരുന്ന രണ്ട് പേരെയാണ് ഇവര്‍ അക്രമിച്ചത്. അക്രമികളെ പിന്തിരിപ്പിക്കന്‍ പോലീസ് ശ്രമിച്ചില്ലെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചു.
സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡന്‍ എം.എല്‍.എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സദാചാര ഗുണ്ടകളെ നേരിടുന്നതില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.

NO COMMENTS

LEAVE A REPLY