വ്യാ​ജ​വീ​ഡി​യോ : കു​മ്മ​ന​ത്തി​നെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നു കോ​ടി​യേ​രി

389

തി​രു​വ​ന​ന്ത​പു​രം: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത വ്യാ​ജ വീ​ഡി​യോ എ​രി​തീ​യി​ല്‍ എ​ണ്ണ​യൊ​ഴി​ക്ക​ലാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ഇ​ല്ലാ​ത്ത പ്ര​ശ്ന​ങ്ങ​ള്‍ കു​ത്തി​പ്പൊ​ക്കി സ​ര്‍​ക്കാ​രി​നെ ഭ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത സ്ഥി​തി യു​ഡി​എ​ഫും ബി​ജെ​പി​യും ചേ​ര്‍​ന്നു സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി. പയ്യന്നൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊ​ല​പ്പെടുത്തിയ ശേ​ഷം സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഹ്ളാ​ദ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​തെ​ന്ന പേ​രി​ല്‍ കു​മ്മ​നം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നത്. സി​പി​എം ക​ണ്ണൂ​രി​ല്‍ സ​മാ​ധാ​നം പു​ല​രു​ന്ന​തി​നാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. പ​ക്ഷേ, കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കു​മ്മ​നം ഫേ​സ്ബു​ക്കി​ല്‍ വ്യാ​ജ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത് എ​രി​തീ​യി​ല്‍ എ​ണ്ണ​യൊ​ഴി​ക്ക​ലാ​യി​രു​ന്നു. ഇ​തി​ന്റെ പേ​രി​ല്‍ കു​മ്മ​ന​ത്തി​നെ​തി​രേ കേ​സെ​ടു​ക്ക​ണം. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ല്‍ സി​പി​എം ആ​സൂ​ത്ര​ണ​മോ പ​ങ്കാ​ളി​ത്ത​മോ ഇ​ല്ല. സി​പി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തെ ഉ​പ​യോ​ഗി​ച്ച്‌ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രേ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​ന്‍ ബി​ജെ​പി ശ്രമിക്കുകയാണ് എന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു. ക​ണ്ണൂ​രി​ല്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച്‌ പോ​ലീ​സി​നെ നി​ര്‍​വീ​ര്യ​മാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കോ​ടി​യേ​രി മു​ന്ന​റി​യ​പ്പു ന​ല്‍​കി.

NO COMMENTS

LEAVE A REPLY