എട്ടുമാസത്തിനു ശേഷം കശ്മീരിലെ സ്കൂളുകള്‍ ഇന്ന് തുറന്നു

226

ശ്രീനഗർ : എട്ടുമാസത്തോളം അടച്ചിട്ടതിനു ശേഷം കാഷ്മീരിലെ സ്കൂളുകൾ ഇന്ന് തുറന്നു. ഹിസ്ബുൾ നേതാവായിരുന്ന ബുർഹാൻ വാനി കൊല്ലപ്പെട്ടതിനു ശേഷം പ്രതിഷേധങ്ങളും ഏറ്റുമുട്ടലുകളും മൂലം കാഷ്മീർ അശാന്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്കൂളുകൾ അടച്ചത്. പ്രതിഷേധങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെടുകയും ആയിര കണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ഥിഗതികൾ ശാന്തമായതോടെ സ്കൂളുകൾ വീണ്ടും തുറക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. കനത്ത സുരക്ഷയിലാണ് സ്കൂളുകൾ തുറന്നത്. 10, 12 ക്ലാസ് വിദ്യാർഥികളുടെ വരാനിരിക്കുന്ന പരീക്ഷകളും കനത്ത സുരക്ഷാവലയത്തിലായിരിക്കും നടത്തുകയെന്നാണ് വിവരങ്ങൾ.

NO COMMENTS

LEAVE A REPLY