അധ്യാപിക അപമാനിച്ചതില്‍ മനംനൊന്ത് എട്ടാംക്ലാസുകാരി സ്കൂളിലെ കിണറ്റില്‍ ചാടി

262

കാസര്‍ഗോഡ് : ഫീസ് നല്‍കാത്തതിന് അധ്യാപിക അപമാനിച്ചതില്‍ മനംനൊന്ത് എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി സ്കൂളിലെ കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. കാസര്‍ഗോഡ് പരവനടക്കം ആലിയ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സ്കൂള്‍ വളപ്പിലെ കിണറ്റില്‍ ചാടിയത്. പ്രദേശവാസികളുടെ സഹായത്തോടെ വിദ്യാര്‍ത്ഥിയെ പുറത്തെടുത്ത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.

NO COMMENTS

LEAVE A REPLY