ടോംസ് കോളജുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ തെളിയിച്ചാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാം: ഉമ്മന്‍ചാണ്ടി

235

കോട്ടയം : മറ്റക്കര ടോംസ് കോളജുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ നിഷേധിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോളജ് സംഘടിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തു എന്നല്ലാതെ ഇതിന്‍റെ ഉടമസ്ഥനുമായോ നടത്തിപ്പുമായോ തനിക്ക് യാതൊരു ബന്ധവുമില്ല. പി.ടി.എ പ്രതിനിധികള്‍ തന്നെ സന്ദര്‍ശിച്ചപ്പോള്‍ തന്‍റെ മണ്ഡലത്തിലെ പ്രശ്നം എന്ന രീതിയിലാണ് ഇടപെടാന്‍ തീരുമാനിച്ചതെന്നും ഇതുസംബന്ധിച്ച്‌ തനിക്കെതിരെ ഉയര്‍ന്നിട്ടുള്ള എന്തെങ്കിലും ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ എന്ത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിയ്ക്ക് മറ്റക്കര ടോംസ് കോളജുമായി ബന്ധമുണ്ടെന്ന ആരോപണം എസ്.എഫ്.ഐയാണ് ഉന്നയിച്ചത്. ഇതിന് തെളിവായി ടോംസ് കോളജ് ഉടമസ്ഥനും ഉമ്മന്‍ചാണ്ടിയും ഒന്നിച്ചുള്ള ചിത്രങ്ങളും അവര്‍ പുറത്തു വിട്ടിരുന്നു.

NO COMMENTS

LEAVE A REPLY