കലാഭവന്‍ മണി അഭിനയിച്ച അവസാന സിനിമ 30ന് തിയറ്ററുകളില്‍

204

കൊച്ചി: കലാഭവന്‍ മണി മരിക്കുന്നതിനു നാലുമാസം മുന്പ് അഭിനയിച്ച തമിഴ് സിനിമ പുതുസ നാന്‍ പൊറന്തേന്‍ 30ന് തിയറ്ററുകളിലെത്തും. സംസ്ഥാനത്തെ നാല്‍പതു തിയറ്ററുകളിലാണു പ്രദര്‍ശനം. മലയാളികളാണു ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. സഹായ മൂവീസിന്‍റെ ബാനറില്‍ സാക്കിര്‍ ജാന്‍ നിര്‍മിച്ച്‌ മജീദ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ മണിയെ കൂടാതെ ബിയോണ്‍, കല്ല്യാണി, ചാര്‍മിള, കരാട്ടേ രാജ്, വിജയന്‍ കാരന്തൂര്‍ എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്.കലാഭവന്‍ മണി ഫാന്‍സ് ക്ലബ്, കലാഭവന്‍ മണി സേവാസമിതി, ചാലക്കുടിക്കാരന്‍ ചങ്ങായി എന്നീ സംഘടനകളും, ക്ലബുകളും, കോളജ്-സ്കൂള്‍ വിദ്യാര്‍ഥികളും ഓട്ടോറിക്ഷ ട്രേയ്ഡ് യൂണിയന്‍ പ്രവര്‍ത്തകരും ചേര്‍ന്നാണു സിനിമ തിയറ്ററുകളിലെത്തിക്കുന്നത്.

NO COMMENTS

LEAVE A REPLY