ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍

200

കോട്ടയം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച്‌ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ശബരിമലയ സംബന്ധിച്ച്‌ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ വേവലാതി വേണ്ടന്നാണ് തന്‍റെ നിലപാട്. തിരക്ക് ഒഴിവാക്കാന്‍ എല്ലാക്കാലത്തും ക്ഷേത്രദര്‍ശനം ആകാമെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
41 വ്രതം എടുക്കുന്നതിനിടെ സ്ത്രീകള്‍ക്ക് ആര്‍ത്തവം വരില്ലേ എന്ന ചോദ്യം ഉയരാം. എന്നാല്‍ ശബരിമലയില്‍ വരുന്ന ഭൂരിപക്ഷം പുരുഷ ഭക്തന്‍മാരും 41 വ്രതം എടുക്കുന്നുണ്ടോ. ഇല്ലെന്നാണ് ഉത്സവാനന്തരം നടക്കുന്ന പ്രശ്ന ചിന്തയില്‍ തെളിയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.