ഓസ്ക്കാര്‍ പുരസ്ക്കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും

241

ഓസ്ക്കാർ പുരസ്ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. ലോസാഞ്ചൽസിലെ ഡോൾബി തീയറ്‍‍റലിയാണ് പ്രഖ്യാപന ചടങ്ങുകൾ. ഇന്ത്യൻ സമയം രാവിലെ 7 നാണ് ചടങ്ങുകൾ ആരംഭിക്കുക. കാത്തിരിപ്പുകൾക്ക് വിരാമമിടാൻ ഇനി മണിക്കൂറുകൾ മാത്രം. ചലച്ചിത്ര ആരാധകരുടെ കണ്ണും കാതും ഇനി കാലിഫോർണിയയിലെ ഡോൾബി തീയറ്ററിലേക്ക്. 24 വിഭാഗങ്ങളിലെ അവാർഡുകളാണ് പ്രഖ്യാപിക്കുക. അവാർഡിന്‍റെ പതിവ് രീതിയിൽനിന്നും മാറി സംഗീതവും ഹാസ്യവും പ്രണയവും കോർത്തിണക്കിയ ലാലാ ലാന്‍റാണ് മികച്ച സിനിമയ്‍ക്കായി മത്സരിക്കുന്ന പട്ടികയിൽ ഏറെ മുന്പിൽ. 14 നോമിനേഷനുകളാണ് ചിത്രത്തിനുള്ളത്.89ാമത് ഒസ്കർ അവാർഡുകൾ ലാലാന്‍റ് തൂത്തുവാരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ലാലാലാന്‍റിനൊപ്പം അറൈവൽ, ഫെൻസെസ്, ഹാക്ക്സോ റിഡ്ജ്, ഹെൽ ഓർ ഹൈ വാട്ടർ, ഹിഡൻ ഫിഗേഴ്സ്, മൂൺലൈറ്റ്, മെൻചെസ്റ്റർ ബൈ ദ സീ, ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ലയൺ എന്നിവയും മികച്ച സിനിമയ്‍ക്കായ് മത്സരിക്കുന്നുണ്ട്. ലയണിലെ അഭിനയത്തിന് ഇന്ത്യൻ വംശജന്‍ ദേവ് പട്ടേൽ മികച്ച സഹനടനുള്ള നോമിനേഷൻ നേടി കഴിഞ്ഞു. മികച്ച നടനുള്ള ഒസ്കാറിൽ Casey Affleck, Denzel Washington തമ്മിലാണ് പ്രധാന മത്സരം. ലാലാ ലാന്‍റിലെ അഭിനയത്തിന് എമ്മ സ്റ്റോണിന് ഒസ്കാർ സാധ്യതയേറെയാണ്. ടോക്ക് ഷോ അവതാരകന്‍ ജിമ്മി കിമ്മലും ജെനിഫർ അനിസ്റ്റണുമാണ് ഒസ്കാർ വേദിയിൽ അവതാരകരായി എത്തുന്നത്. അതേസമയം ഹോളിവുഡ് സ്റ്റാറുകൾക്കെതിരെ ട്രംപ് ഈയിടെ നടത്തിയ പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു അതിനുള്ള തിരിച്ചടികൂടിയായി മാറും ഒസ്കാർ വേദി.

NO COMMENTS

LEAVE A REPLY