ഹാദിയയ്ക്കു മേല്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് പൊലീസ്

223

കോട്ടയം : ഹാദിയയ്ക്കുമേല്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷനില്‍. കമ്മീഷന്റെ ഉത്തരവ് പിന്‍വലിക്കാനും കോട്ടയം എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതിയിലുള്ള കേസായതിനാല്‍ മൊഴിയെടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും അതിനാല്‍ മൊഴിയെടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടത്. ഹാദിയയെ വീട്ടുതടങ്കലില്‍ ആക്കിയെന്ന് ചൂണ്ടികാട്ടി യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ സിറ്റിങ് നടത്തിയത്.

NO COMMENTS