ലോകത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിച്ചുനില്‍ക്കണം : പ്രവീൺ തൊഗാഡിയ

191

കോഴിക്കോട്∙ ലോകത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ജൂതൻമാരും ഭീഷണിയിലാണെന്നും വെറുപ്പിന്റെയും കൊലപാതകത്തിന്റെയും പ്രത്യയശാസ്ത്രം അവരെ വേട്ടയാടുകയാണെന്നും വിഎച്ച്പി രാജ്യാന്തര വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ. ഇതിനെതിരെ ഈ നാലുവിഭാഗങ്ങളും ഒന്നിച്ചുനിൽക്കണം. വെറുപ്പിന്റെ തത്വശാസ്ത്രം പിന്തുടരുന്നവർ കൊല്ലാനും കൊല്ലപ്പെടാനും ഇഷ്ടപ്പെടുന്നവരാണ്. നമ്മൾ ജീവിതത്തെ സ്നേഹിക്കുമ്പോൾ അവർ ഹത്യയെ സ്നേഹിക്കുന്നു. വർഷങ്ങളായി കണ്ടുവരുന്ന സംഭവങ്ങളുടെ വെളിച്ചത്തിലാണ് താൻ ഇങ്ങനെ പറയുന്നത്.

ജർമനിയിൽ അവർക്ക് അഭയവും ഭക്ഷണവും നൽകിയ ക്രിസ്ത്യൻ പുരോഹിതനെയാണ് അവർ കൊന്നത്. ഇങ്ങനെ മാറ്റാരും ചെയ്യില്ല. അവർ പെൺകുട്ടികളെ സ്നേഹിക്കുന്നു, വിവാഹം കഴിക്കുന്നു, മതംമാറ്റുന്നു അവസാനം ഐഎസ് പോരാളിയാക്കി മാറ്റുന്നു. വ്യാപകമായ ബോധവൽക്കരണത്തിലൂടെ നമ്മുടെ യുവാക്കളെ നമ്മൾ സംരക്ഷിക്കണമെന്നും തൊഗാഡിയ പറഞ്ഞു.

ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമാക്കി നിലനിർത്തണമെങ്കൽ ഏക വ്യക്തി നിയമം കൊണ്ടുവരണമെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ആനന്ദി ബെൻ, ബീഫ് വിഷയം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ അവയ്ക്കൊന്നും മറുപടി പറയില്ലെന്നും കേരളത്തിലെ കർഷകർക്കു പരിശീലനം നൽകാനാണ് ഇപ്പോൾ വന്നിരിക്കുന്നതെന്നും തൊഗാഡിയ പറഞ്ഞു. വയനാട്ടിലെ കർഷകരുടെ പരിശീലനത്തിൽ പ്രത്യേക ശ്രദ്ധ നൽകുകയാണ്. അവരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നതെന്നും മാധ്യമപ്രവർത്തകരോട് അദ്ദേഹം വിശദീകരിച്ചു.

NO COMMENTS

LEAVE A REPLY