മാനനഷ്ടക്കേസില്‍ നഷ്ടപരിഹാര തുക കുറച്ചത് ഭാരിച്ച കോടതി ഫീസ് നല്‍കാന്‍ ഇല്ലാത്തതിനാല്‍ : കേരള കോണ്‍ഗ്രസ് (എം)

225

തിരുവനന്തപുരം: ബാറുടമ ബിജു രമേശിനെതിരെ മുന്‍ മന്ത്രി കെ.എം മാണി നല്‍കിയ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാര തുക കുറച്ചതില്‍ വിശദീകരണവുമായി കേരള കോണ്‍ഗ്രസ് (എം). പത്ത് കോടി രൂപ നഷ്ടപരിഹാരം വേണ്ടന്നും 20 ലക്ഷം രൂപ അനുവദിച്ചാല്‍ മതിയെന്നും മാണിയുടെ അഭിഭാഷകന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അറിയിച്ചിരുന്നു. നഷ്ടപരിഹാര തുക കുറച്ചത് ഭാരിച്ച കോടതി ഫീസ് നല്‍കാന്‍ ഇല്ലാത്തതിനാലാണെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ വിശദീകരണം. അതേസമയം മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുമെന്നും പാര്‍ട്ടി വ്യക്തമാക്കി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ പേരിലാണ് കെ.എം മാണി മാനനഷ്ടക്കേസ് നല്‍കിയത്. നിലവാരമില്ലാതെ അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്‍റെ ആരോപണത്തിനെതിരെയാണ് കേസെടുത്തത്.

NO COMMENTS

LEAVE A REPLY