കെ.ബാബുവിന്‍റെ ഭാര്യ ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങള്‍ വിജിലന്‍സ് കണ്ടെത്തി

201

കൊച്ചി : അനധികൃത സ്വത്ത് സന്പാദന കേസില്‍ അന്വേഷണം നേരിടുള്ള മുന്‍ മന്ത്രി കെ.ബാബുവിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിന് ഒരു മാസം മുന്‍പ് അദ്ദേഹത്തിന്‍റെ ഭാര്യ ഗീത ലോക്കര്‍ തുറന്ന് സാധനങ്ങള്‍ മാറ്റുന്ന ദൃശ്യങ്ങള്‍ വിജിലന്‍സ് കണ്ടെത്തി. തൃപ്പൂണിത്തുറയിലെ എസ്.ബി.ടി ശാഖയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വിജിലന്‍സ് ഇക്കാര്യം മനസിലാക്കിയത്.മുന്‍പ് കെ.ബാബുവിന്‍റെയും ഭാര്യയുടെയും പേരിലുള്ള ലോക്കറുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല എന്നുമാത്രമല്ല, 1000 രൂപയില്‍ താഴെ മാത്രമായിരുന്നു ഇരുവരുടെയും അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, മക്കളുടെ രണ്ടുപേരുടെയും ലോക്കറില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം 2016 വരെ ബാബുവിന്‍റെ ആകെ ആസ്തി 1.90 കോടിയാണെന്നിരിക്കെയാണ് റെയ്ഡില്‍ തുകയൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നത്.

NO COMMENTS

LEAVE A REPLY