നോട്ട് പിന്‍വലിക്കല്‍ : 28 ന് ഇടതു പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം

201

ന്യൂഡല്‍ഹി: നോട്ടു പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ സമരത്തിന് ഇടതു കക്ഷികളുടെ ആഹ്വാനം. ഇതിന്റെ ഭാഗമായി നവംബര്‍ 28 തിങ്കളാഴ്ച’ആക്രോശ് ദിവസ്’ എന്ന പേരില്‍ രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഇടതു പാർട്ടികൾ തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിക്കറ്റ് ചെയ്യൽ, വഴിതടയല്‍, ട്രെയിന്‍ തടയല്‍, പ്രതിഷേധ റാലികള്‍, ധര്‍ണകള്‍, ഹര്‍ത്താല്‍ തുടങ്ങി ഏതു മാർഗവും സ്വീകരിക്കാമെന്നും എത് വിധത്തിലുള്ള സമരം നടത്തണമെന്ന് അതാത് പാര്‍ട്ടി ഘടകങ്ങള്‍ക്ക് തീരുമാനിക്കാമെന്നും സി.പി.എം പൊളിറ്റ്ബ്യൂറോ പത്രക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം കേരളത്തിൽ ഏത് വിധത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി കൂട്ടാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച കരിദിനം ആചരിക്കാൻ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
courtesy : mathrubhumi