ദില്ലി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും. മുഖ്യമന്ത്രിയുടെ സാമ്പതിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെതിരെ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്ത് ഇന്നലെ പിബിയില്‍ വിതരണം ചെയ്തിരുന്നു. കത്ത് ഇന്നു ചര്‍ച്ചയ്ക്കു വന്നേക്കും.
വി.എസിന്റെ പദവി സംബന്ധിച്ച് തുടരുന്ന അനിശ്ചിതത്വവും പിബി ചര്‍ച്ചചെയ്യാനാണു സാധ്യത. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി പ്ലീനം പൊളിറ്റ് ബ്യൂറോയിലെ ഐക്യം ഉറപ്പാക്കണമെന്നും കേന്ദ്രനേതാക്കള്‍ സമരങ്ങള്‍ക്കു നേതൃത്വം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള നടപടികളും പിബി ഇന്നു തീരുമാനിക്കും.