മിഷേലിന്‍റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

188

തിരുവനന്തപുരം: കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജി വർഗീസിന്‍റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. മകളുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. അനൂപ് ജേക്കബ് എംഎൽഎ, കേരള കോൺഗ്രസ്-ജേക്കബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂർ എന്നിവരും മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു. മകളുടെ മരണം ആത്മഹത്യയാണെന്ന് താൻ ഒരിക്കലും കരുതുന്നില്ലെന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കായലിൽ നിന്നും മൃതദേഹം ലഭിക്കുന്പോൾ അധികം ഒരുവിധ മുറിവുകളും ശരീരത്തിലുണ്ടായിരുന്നില്ല. മൃതദേഹം മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നാൽ വികൃതമാകാൻ സാധ്യതയുണ്ട്. എന്നാൽ മൃതദേഹത്തിൽ മീൻകൊത്തിയ ഒരുപാട് പോലും ഉണ്ടായിരുന്നില്ല. ഇക്കാര്യം പ്രദേശത്തെ മത്സ്യതൊഴിലാളികളും പോലീസിനെ അറിയിച്ചിട്ടുണ്ട്. മൂക്കിന് സമീപം നഖംകൊണ്ട് പോറിയതുപോലെ രണ്ടു മുറിവുകളും ചുണ്ടിൽ ഒരുമുറിവും മാത്രമാണുള്ളതെന്നും അതിനാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയമുണ്ടെന്നും പിതാവ് പറഞ്ഞു.

NO COMMENTS

LEAVE A REPLY