കരിംനഗര്‍: ദക്ഷിണ മേഖല ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളം കിരിടം നിലനിര്‍ത്തി. തെലുങ്കാനയിലെ കരിംനഗറില്‍ നടന്ന മീറ്റില്‍ 753 പോയിന്‍റ നേടിയാണ് കേരളം ചാന്പ്യമാരായത്. 52 സ്വര്‍ണ്ണവും 40 വെള്ളിയും 28 വെങ്കലവുമടക്കം 120 മെഡലുകളാണ് കേരളം സ്വന്തമാക്കിയത്.അഞ്ച് വിഭാഗങ്ങളില്‍ കേരളം ഗ്രൂപ്പ് ചാന്പ്യമാരായി. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം ഹര്‍ഡില്‍സ് 110 മീറ്ററില്‍ കേരളത്തിന്‍റെ അപര്‍ണ റോയി മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 631 പോയിന്‍റുകളുമായി തമിഴ്നാട് ആണ് രണ്ടാം സ്ഥാനത്ത്.