പാലക്കാട് • കല്ലേക്കാട് ഫാത്തിമ മാതാ പള്ളി മോഷണക്കേസില്‍ കൊല്ലം കുണ്ടറ കുമ്ബളം നെടുവിള വടക്കതില്‍ ആന്റണി വര്‍ഗീസിനെ (ആട് ആന്റണി) തെളിവുകളുടെ അഭാവത്തില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി വിട്ടയച്ചു. ഫാത്തിമ മാതാ പള്ളിയില്‍ നിന്നു 47,000 രൂപ വിലവരുന്ന ആംപ്ലിഫയര്‍, സൗണ്ട് ബോക്സ്, മ്യൂസിക് സിസ്റ്റം തുടങ്ങിയ ഇലക്‌ട്രോണിക്സ് വസ്തുക്കള്‍ മോഷ്ടിച്ചെന്നാണു പൊലീസ് കേസ്. 2011 നവംബര്‍ ഇരുപത്തിയാറിനായിരുന്നു മോഷണം.