മലയാളത്തിൻ്റെ പ്രിയ കവി തിരുനല്ലൂരിൻ്റെ ചരമ വാർഷികദിനാചരണം കൃഷി വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും.

110

തിരുവനന്തപുരം : മലയാളത്തിൻ്റെ പ്രിയ കവിയും മാക്സിയൻ ചിന്തകനും യൂണിവേഴ്സിറ്റികോളേജിലെ പ്രമുഖ അദ്ധ്യാപകനു മായിരുന്ന പ്രൊഫ.തിരുനല്ലൂർ കരുണാകരന്റെ പതിനാറാം ചരമവാർഷിക ദിനാചരണം 2022 ജൂലായ് 5 നു വൈകു 5.00 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബിനു സമീപമുള്ള എം. എൻ. വി. ജി. അടിയോടി ഹാളിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി. പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ ആദ്ധ്യക്ഷത വഹിക്കും. കേരള സംസ്ഥാന സീമാറ്റ് ഡയറക്ടർ ഡോ. സാബു കോട്ടുക്കൽ ഡോ. ഡൊമിനിക് ജെ കാട്ടൂർ, പ്രൊഫ. സി ഉദയകല, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. തിരുനല്ലൂർ കവിതകളുടെ ആലാപനം സബീഷ് ബാല, അഞ്ജലി കൃഷ്ണ എന്നിവർ നിർവഹിക്കും. സ്വാഗതം ശ്രീ വി ദത്തൻ. കൃതജ്ഞത പള്ളിച്ചൽ സുരേഷ്. (അസി പ്രൊഫ മലയാളം തിരുവനന്തപുരം നാഷണൽ കോളേജ് )

NO COMMENTS