ജോര്‍ജിയയില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

186

ടിബിലിസ്: ജോര്‍ജിയയില്‍ മരിച്ച മലയാളി അടക്കമുള്ള മൂന്ന് ഇന്ത്യക്കാരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി നടപടി ഊര്‍ജിതമാക്കി. ഗ്യസ് ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ചോര്‍ന്നാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു. പത്തനംതിട്ട സ്വദേശി സനീഷ് കുമാറും ഹരിയാന സ്വദേശിയായ ഷേര്‍ സിങും പഞ്ചാബ് സ്വദേശിയായ ജീവന്‍ സിങുമാണ് അപകടത്തില്‍ മരിച്ചത്. ഒരു വര്‍ഷം മുന്‍പാണ് പത്തനംതിട്ട കുന്നന്താനം സ്വദേശിയായ സനീഷ് ജോര്‍ജിയയിലെത്തിയത്. നാട്ടില്‍ അച്ഛനും അമ്മയും സഹോദരനുമുണ്ട്. മരണ വിവരം ഇതുവരെ ബന്ധുക്കള്‍ അമ്മയെ അറിയിച്ചിട്ടില്ല. ജോര്‍ജിയയില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തതിനാല്‍, അര്‍മേനിയയിലെ എംബസി മുഖേനയാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും വിഷയത്തിലിടപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY