ജേക്കബ് തോമസിന്‍റെ കത്തില്‍ തീരുമാനമെടുക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും : പിണറായി വിജയന്‍

168

തിരുവനന്തപുരം• വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്ന ജേക്കബ് തോമസിന്‍റെ കത്തില്‍ തീരുമാനമെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും. ഇപ്പോള്‍ അങ്ങനെയൊരു പ്രശ്നം തങ്ങളുടെ മുന്നിലില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. അതേസമയം, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജേക്കബ് തോമസ്. വിജിലന്‍സ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അതിനിടെ, ജേക്കബ് തോമസിനു പിന്തുണയുമായി വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തി. അഴിമതിവീരന്മാര്‍ കുപ്രചരണം നടത്തുകയാണെന്നും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് മാേറണ്ടതില്ലെന്നും വിഎസ് ആലപ്പുഴയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY