ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണം : പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കും

225

തി​രു​വ​ന​ന്ത​പു​രം : പാ​മ്പാ​ടി നെ​ഹ്‌​റു കോ​ളേ​ജ് വി​ദ്യാ​ർ​ഥി ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കും. ഒ​ളി​വി​ല്‍ പോ​യ അ​ധ്യാ​പ​ക​ര​ട​ക്കം അ​ഞ്ച് പ്ര​തി​ക​ള്‍​ക്കാ​യാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. പ്ര​തി​ക​ൾ വി​ദേ​ശ​ത്തേ​ക്കു ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല​ട​ക്കം നോ​ട്ടീ​സ് പ​തി​ക്കും. നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ പി.​കെ കൃ​ഷ്ണ​ദാ​സ് ഒ​ന്നാം പ്ര​തി​യാ​യ കേ​സി​ല്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ശ​ക്തി​വേ​ല്‍, അ​ധ്യാ​പ​ക​ന്‍ പ്ര​വീ​ണ്‍, വി​പി​ന്‍, പി​ആ​ര്‍​ഒ സ​ജി​ത്ത് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​തി​ക​ള്‍. ഒ​ളി​വി​ല്‍ പോ​യി​രി​ക്കു​ന്ന അ​ധ്യാ​പ​ക​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ചെ​യ​ര്‍​മാ​ന്‍ കൃ​ഷ്ണ​ദാ​സി​ന് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

NO COMMENTS

LEAVE A REPLY