പി.എഫ് അക്കൗണ്ടു ഉടമകള്‍ മാര്‍ച്ച്‌ 31 ന് മുമ്പ് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണം

248

ന്യൂഡല്‍ഹി: ഇ പി എഫ് ഒ പെന്‍ഷന്‍ പറ്റുന്നവരും പി.എഫ് അക്കൗണ്ടുള്ള തൊഴിലാളികളും മാര്‍ച്ച്‌ 31 ന് മുമ്ബ് ആധാര്‍ നമ്ബര്‍ സമര്‍പ്പിക്കണം. നിലവില്‍ 50 ലക്ഷം പെന്‍ഷന്‍കാരും നാല് കോടി പി.എഫ് വിഹിതം അടയ്ക്കുന്നവരും ഇ പി എഫ് ഒ പദ്ധതിയിലുള്‍പ്പെടുന്നുണ്ട്. ആദ്യം ഫെബ്രുവരി 28 വരെയായിരുന്നു ആധാര്‍ നമ്ബര്‍ സമര്‍പ്പിക്കാന്‍ നല്‍കിയ സമയ പരിധി. എന്നാല്‍ മാര്‍ച്ച്‌ 31 വരെ സമയപരിധി നീട്ടുകയാണെന്നും 31നകം എല്ലാവരും ആധാര്‍ നമ്ബര്‍ ലിങ്ക് ചെയ്യണമെന്നും കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി പി ജോയ് അറിയിച്ചു. ക്രയവിക്രയങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത്. മാത്രമല്ല രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കണമെന്ന തീരുമാനം അടുത്തിടെ ഇ പി എഫ് ഒ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. അംഗങ്ങളുടെ മറ്റ് തിരിച്ചറിയല്‍ രേഖകളും സെര്‍ട്ടിഫിക്കറ്റുകളും ആധാറുമായി ബന്ധിപ്പിക്കാനുമാണ് സ്ഥാപനം ലക്ഷ്യം വെക്കുന്നത്.

NO COMMENTS

LEAVE A REPLY