എട്ട് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി സി-35 കുതിച്ചുയര്‍ന്നു

249

ചെന്നൈ: കാലാവസ്ഥ ഗവേഷണത്തിനുള്ള ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സ്കാറ്റ്സാറ്റ്-1 ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി-35 കുതിച്ചുയര്‍ന്നു. രാവിലെ 9.12-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ഇതാദ്യമായാണ് ഐ.എസ്.ആര്‍.ഒ. ഒരേ ദൗത്യത്തില്‍ത്തന്നെ ഉപഗ്രഹങ്ങള്‍ രണ്ടു വ്യത്യസ്ത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിടുന്നത്.സാധാരണരീതിയില്‍ വിക്ഷേപണ ദൗത്യം 20 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാകുമ്ബോള്‍ ഇതിന് രണ്ടുമണിക്കൂര്‍ പതിനഞ്ചുമിനിറ്റ് വേണ്ടിവരും.സ്കാറ്റ്സാറ്റ്1 സമുദ്രഗവേഷണത്തിനും കാലാവസ്ഥ പഠനത്തിനും ഉതകുന്നതാണ്. അള്‍ജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ അഞ്ചു ഉപഗ്രഹങ്ങളും ഐ.ഐ.ടി. ബോംബെ,ബെംഗളൂരുവിലെ പെസ് സര്‍വകലാശാല എന്നിവയുടെ ചെറുഉപഗ്രഹങ്ങളുമാണ് തിങ്കളാഴ്ച രാവിലെ രണ്ടുവ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കുകപി.എസ്.എല്‍.വി. ഉപയോഗിച്ചുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹവിക്ഷേപണമാണ് ഇതോടെ ഐ.എസ്.ആര്‍.ഒ സാധ്യമാക്കുന്നത്. ഇതിനായുള്ള കൗണ്ട്ഡൗണ്‍ ഐ.എസ്.ആര്‍.ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ശനിയാഴ്ച മുതല്‍ തുടങ്ങിയിരുന്നു. പി.എസ്.എല്‍.വി. ആദ്യമായാണ് ഒറ്റ ദൗത്യത്തില്‍ രണ്ട് വ്യത്യസ്തഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നത്. 350 ടണ്‍ ഭാരമുള്ള റോക്കറ്റാണ് പി.എസ്.എല്‍.വി സി-35.

NO COMMENTS

LEAVE A REPLY