എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വിവിധ തസ്തികകളില്‍ അഭിമുഖം

21

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ് തസ്തികയില്‍ പ്ലസ് ടു/ബിരുദം/ബിരുദാനന്തരബിരുദം എന്നിവയാണ് യോഗ്യത.

ഗോള്‍ഡ് ലോണ്‍ ഓഫീസര്‍/ റിലേഷന്‍ഷിപ്പ് ഓഫീസര്‍/ സീനിയര്‍ സെയില്‍സ് ഓഫീസര്‍/സെയില്‍സ് ഓഫീസര്‍ തസ്തികയില്‍ ബിരുദവും അക്കൗണ്ടന്റ് (പുരുഷന്മാര്‍ ) തസ്തികയില്‍ ബികോമുമാണ് യോഗ്യത. ഡ്യൂട്ടി മാനേജര്‍ /സ്റ്റോര്‍ കീപ്പര്‍ (പുരുഷന്മാര്‍) തസ്തികയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയുള്ളവര്‍ക്കും ഡ്യൂട്ടി ഓഫീസര്‍ /കോംമിസ് /ഷെഫ് തസ്തികയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷിക്കാം.

ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവ് (സ്ത്രീകള്‍) തസ്തികയില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവര്‍ ജനുവരി 12 രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി രജിസ്ട്രേഷന്‍ ഉറപ്പു വരുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2992609.

NO COMMENTS

LEAVE A REPLY