വിസ തട്ടിപ്പ് ; ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

25

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. എറണാകുളം കാക്കനാട് സ്വദേശിനിക്ക് നഷ്ടമായത് ലക്ഷങ്ങള്‍.
തട്ടിപ്പിന് ഇരയായത് 40 ഓളം പേരെന്ന് യുവതി പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലെന്ന് ആരോപണം.

കാക്കനാട് സ്വദേശിനിയായ യുവതിക്ക് ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. എറണാകുളം ചളിക്ക വട്ടത്ത് പ്രവര്‍ത്തിച്ചി രുന്ന ഡി ത്രീ ഇന്റെര്‍നാഷണല്‍ ജോബ് കണ്‍സള്‍ട്ടന്‍സ് എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പ് നടന്നത്.വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് ഒരു ലക്ഷത്തി 75,000 രൂപ സ്ഥാപന ഉടമകള്‍ വാങ്ങിയെടുത്തു.

പണം നല്‍കി കാത്തിരുന്നിട്ടും വിസ ലഭിച്ചില്ല . നല്‍കിയ പണം തിരിച്ചു ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി എന്നും യുവതി. നാല്‍പ്പതോളം പേര്‍ തട്ടിപ്പിനിരയായി എന്നാണ് വിവരം.

കൂടുതല്‍ പരാതിക്കാര്‍ എത്തിയതോടെ സ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങി . പലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടാകുന്നില്ലെന്നാണ് യുവതിയുടെ ആരോപണം.

NO COMMENTS

LEAVE A REPLY