ഗുര്‍മീതിനെതിരെയുളള കൊലപാതക കേസുകള്‍ സിബിഐ കോടതി ഇന്ന് പരിഗണിക്കും

227

ഹരിയാന : ഗുര്‍മീത് റാം റഹിം സിംഗിനെതിരെയുള്ള കൊലപാതക കേസുകള്‍ ഇന്ന് കോടതി പരിഗണിക്കും. പഞ്ച്കുള സിബിഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2002 ല്‍ കൊല്ലപ്പെട്ട സിര്‍സ സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ രാം ചന്ദര്‍ ചാത്രപതി, ദേരയുടെ മുന്‍ മാനേജന്‍ രഞ്ജിത്ത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയ കേസാണ് ജസ്റ്റിസ് ജഗ്ദീപ് സിംഗ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിസരപ്രദേശങ്ങളില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

NO COMMENTS