പാകിസ്താന്‍ ഭീകരരാഷ്ട്രം : പാകിസ്താനെതിരെ രൂക്ഷവിമര്‍ശവുമായി ഇന്ത്യ

218

ന്യൂയോര്‍ക്ക്: യുഎന്‍ പൊതുസഭയില്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശവുമായി ഇന്ത്യ. പാകിസ്താന്‍ ഭീകരരാഷ്ട്രമാണെന്നും ഭീകരര്‍ക്കായി കോടികള്‍ ചെലവഴിക്കുന്ന രാജ്യമാണെന്നും ഇന്ത്യ പറഞ്ഞു.
യുഎന്‍ ഭീകരരായി പ്രഖ്യാപിച്ചവര്‍ പോലും പാകിസ്താന്‍ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കുകയാണെന്നും പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യക്കായി യുഎന്നില്‍ സംസാരിച്ച സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സക്കീയുര്‍ റഹ്മാന്‍ ലഖ്വി പാകിസ്താനില്‍ കഴിയുകയാണന്നും അവര്‍ ചൂണ്ടിക്കാട്ടി.ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎന്‍ പൊതുസഭയില്‍ പ്രസംഗിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് ഇന്ത്യ രൂക്ഷഭാഷയില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ധ്വംസനം നടത്തുന്നെന്നും ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ഷെരീഫ് പറഞ്ഞിരുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സ്വാതന്ത്ര്യ പോരാളിയെന്നും പാക് പ്രധാനമന്ത്രി വിശേഷിപ്പിച്ചിരുന്നു.മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏറ്റവും ഹീനമായത് ഭീകരവാദമാണെന്ന് ഈനം ഗംഭീര്‍ യുഎന്നില്‍ വ്യക്തമാക്കി. അത് രാജ്യത്തിന്റെ നയമാകുമ്ബോള്‍ യുദ്ധക്കുറ്റമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY