സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

15

തിരുവനന്തപുരം . സിപിഎം സംസ്ഥാന സെക്രട്ടറിയായി (69) എം വി ഗോവിന്ദനെ തിരഞ്ഞെടുത്തു. അർബുദ ചികിത്സ യെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞതോടെയാണു സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ഗോവിന്ദനെ തിരഞ്ഞെടുത്തത്.

കോടിയേരിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു തിരക്കിട്ടു വിളിച്ചുചേർത്ത നേതൃയോഗങ്ങൾ ഏകകണ്ഠ മായാണു ഗോവിന്ദന നിശ്ചയിച്ചത്. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ്ബ്യൂറോയിലെ മറ്റു രണ്ട് അംഗങ്ങളായ എം.എ.ബേബി, എ വിജയരാഘവൻ എന്നിവർ ശനിയാഴ്ച രാത്രി കൂടിയാലോചന നടത്തിയിരുന്നു.

എകെജി സെന്ററിനു തൊട്ടടുത്ത്. എകെജി ക്വാർട്ടേഴ്സിൽ കഴിയുന്ന കോടിയേരിയോടും സംസാരിച്ചു പുതിയ സെക്രട്ടറിയെ നിശ്ചയി ക്കുന്നതാകും ഉചിതമെന്ന അഭിപ്രായമായിരുന്നു. അദ്ദേഹത്തിനും രോഗം വകവയ്ക്കാതെ ഓഗസ്റ്റ് 8 മുതൽ 12 വരെ നേതൃയോഗ ങ്ങളിൽ പങ്കെടുത്ത കോടിയേരിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു രണ്ടുദിവസം മുൻപ് വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹം തുടർചികിത്സയുടെ കാര്യം പിണറായിയെ അറിയിക്കുകയും ചെയ്തു.

കോടിയേരിയുടെ അഭിപ്രായവും തേടി. 2015ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയായ കോടിയേരി പിന്നീട് തൃശൂർ, എറണാകുളം സമ്മേളനങ്ങളിലും ആ പദവിയിൽ തുടർന്നു. മൂന്നാം ടേമിൽ രണ്ടര വർഷത്തിലേറെ ബാക്കിയുള്ളപ്പോഴാണ് എം.വി ഗോവിന്ദനെ പദവിയേൽപിച്ച് പിന്മാറുന്നത്.

കോടിയേരിക്കും താല്പര്യം കോവിന്ദൻ തിരുവനന്തപുരം : എം.വി.ഗോവിന്ദൻ പിൻഗാമിയാകട്ടെ എന്നായിരുന്നു കോടിയേരി ബാല കൃഷ്ണന്റെ നിർദേശം സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വം ഇക്കാര്യം വ്യക്തമാക്കി. ശനിയാഴ്ച രാത്രി അവൈലബിൾ പിബി യോഗത്തിൽ ഉയർന്ന പേരും ഇതായിരുന്നു. തുടർന്ന്, ഇന്നലെ രാവിലെ പത്തിനു ചേർന്ന സെക്ര ട്ടേറിയറ്റ് യോഗവും 11 ആരംഭിച്ച സംസ്ഥാന കമ്മിറ്റി യോഗവും തീരുമാനം ശരിവച്ചു. യോഗങ്ങളിൽ പിണറായിയാണ് ഗോവിന്ദന്റെ പേരു നിർദേശിച്ചത്.

2019ൽ രോഗബാധിതനായ കോടിയേരി 2020ൽ ചികിത്സാർഥം അവധിയിൽ പ്രവേശിപ്പിച്ചപ്പോൾ എ വിജയരാഘവനു താൽക്കാലിക ചുമതല നൽകിയിരുന്നു. എന്നാൽ ഇത്തവണ ചികിത്സ കൂടുതൽ നീളാൻ സാധ്യതയുള്ളതിനാൽ താൽക്കാലിക സംവിധാനം പ്രായോഗികമല്ലെന്നു നേതൃത്വം വിലയിരുത്തി.ആദ്യം സെക്രട്ടേറിയറ്റിൽ ധാരണയായതോടെ യച്ചൂരി, പിണറായി, ബേബി എന്നിവർ കോടിയേരിയെ വീട്ടിലെത്തി കണ്ടു വിവരം ധരിപ്പിച്ചു. അതിനുശേഷമാണ് സംസ്ഥാന കമ്മിറ്റി ചേർന്നത്.

നിലവിൽ തദ്ദേശഭരണ എക്സൈസ് മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ് കണ്ണൂരിൽനിന്നുള്ള എം വി ഗോവിന്ദൻ വ്യാഴാഴ്ച നിയമസഭാ സമ്മേളനം സമാപിച്ചശേഷം മന്ത്രിസ്ഥാനം രാജിവയ്ക്കും. തുടർന്നുള്ള മന്ത്രിസഭാ മാറ്റങ്ങൾക്കു സംസ്ഥാന സെക്രട്ടേറിയറ്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. കോടിയേരി ഇന്നു വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലേക്കു പോകും.

NO COMMENTS