എം.എസ്.സി ആഡിയോളജി, എം.എസ്.സി സ്പീച്ച് ലാംഗ്വേജ് പത്തോളജി എന്നീ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

12

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന, 2023-24 വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി M.Sc(SLP), എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സർക്കാർ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്‌പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. ഈ കോഴ്‌സുകൾ മെഡിക്കൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യ (RCI) അംഗീകരിച്ചതും കേരള ആരോഗ്യ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതുമാകുന്നു.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി 2024 ഫെബ്രുവരി 22 മുതൽ മാർച്ച് 15 തീയതി വരെ അപേക്ഷിക്കാവുന്നതാണ്. 2024 മാർച്ച് 15-ാം തീയതി വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകളിലും വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻ ഫോറം ഉപയോഗിച്ചോ അല്ലെങ്കിൽ ഓൺലൈൻ മുഖേനയോ അപേക്ഷാഫീസ് ഒടുക്കാവുന്നതാണ്.

അംഗീകരിക്കപ്പെട്ട ഏതെങ്കിലും യൂണിവേഴ്‌സിറ്റിയുടെ കീഴിൽ വരുന്നതും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇൻഡ്യയും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് അല്ലെങ്കിൽ തത്തുല്ല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയിലുള്ള ഒരു സ്ഥാപനത്തിൽ നിന്നും ബി.എ.എസ്സ്.എൽ.പി കോഴ്‌സ് അല്ലെങ്കിൽ ബി.എസ്.സി സ്പീച്ച് ആൻഡ് ഹിയറിംഗ് കോഴ്‌സ് 55% ത്തിൽ കൂറയാതെ മാർക്കോടെ പാസ്സായവർക്ക് ഈ കോഴ്‌സിന് അപേക്ഷിക്കാവുന്നതാണ്. ഇവർ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കേണ്ടതാണ്.

സംവരണവിഭാഗത്തിലുള്ളവർക്ക് 5% മാർക്കിളവ് ഉണ്ടായിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

NO COMMENTS

LEAVE A REPLY