ഇന്ധന വില വീണ്ടും കുറഞ്ഞു

196

കൊച്ചി : ഇന്ധന വില ഇന്നും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 14 പൈസയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഡീസലിന് ഒന്‍പത് പൈസും കുറഞ്ഞു.

കൊച്ചിയില്‍ 80.50 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന്റെ വില ഇന്ന് 80.36 ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 76.94 യില്‍ നിന്ന് 76.85 ആയി മാറി. തിരുവനന്തപുരത്ത് പെട്രോള്‍ വില 81.94 രൂപ യില്‍ നിന്ന് 81.80 ആയി .ഡീസല്‍ വില 78.43ല്‍ നിന്ന് 78.34ല്‍ എത്തി.

NO COMMENTS