തൃശൂര്‍ പൂര വിളംബരത്തിന്‌ തെച്ചിക്കോട്ട്‌കാവ്‌ രാമചന്ദ്രന്‍ എന്ന ആനയെ ഉപയോഗിക്കണോ എന്നതില്‍ ഇന്നോ നാളേയോ തീരുമാനമെടുക്കണം – അഡീഷണല്‍ അഡ്വ. ജനറല്‍ രഞ്ജിത്ത്‌ തമ്പാൻ

132

കൊച്ചി : തൃശൂര്‍ പൂരത്തിന്റെ ഭാഗമായ പൂര വിളംബരത്തിന്‌ തെച്ചിക്കോട്ട്‌കാവ്‌ രാമചന്ദ്രന്‍ എന്ന ആനയെ ഉപയോഗിക്കണോ എന്നതില്‍ കലക്‌ടര്‍ അധ്യക്ഷയായ പൂരം ആഘോഷകമ്മിറ്റി ഇന്നോ നാളേയോ തീരുമാനമെടുക്കണമെന്ന്‌ അഡീഷണല്‍ അഡ്വ. ജനറല്‍ രഞ്ജിത്ത്‌ തമ്ബാന്‍ നിയമോപദേശം നല്‍കി. പൂരവിളംബരത്തിന്‌ ആനയെ ഉപയോഗിക്കാന്‍ അനുമതി തേടി ദേവസ്വം നല്‍കിയ നിവേദനത്തില്‍ ആണ്‌ തീരുമാനം എടുക്കേണ്ടത്‌.

പൂരവിളംബരത്തില്‍ നിന്നും ആനയെ ഒഴിവാക്കാന്‍ നീക്കമുണ്ടെന്നും അത്‌ തടയണമെന്നും ആവശ്യപ്പെട്ട്‌ ഉടമകളായ പേരാതൃക്കോവ്‌ തെച്ചിക്കോട്ടുകാവ്‌ പൂതൃക്കോവ്‌ ദേവസ്വം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പൂരംആഘോഷകമ്മിറ്റിയാണ്‌ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്‌.

NO COMMENTS