രാഷട്രീയ പാര്‍ട്ടികളെ വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കി

161

ന്യൂഡല്‍ഹി• പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷട്രീയ പാര്‍ട്ടികളെ വരുമാന നികുതിയില്‍ നിന്ന് ഒഴിവാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്കു മാത്രമേ ഇതു ബാധകമാകുകയുള്ളു. 1961ലെ വരുമാന നികുതി ചട്ടത്തിന്‍റെ 13എ വകുപ്പ് രാഷട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തികളുടെ പേരിലാണ് ഇതെങ്കില്‍ ഇളവു ബാധകമാകില്ല. ബാങ്കുകളില്‍ കണക്കില്‍പെടാത്ത പണം സൂക്ഷിച്ചാല്‍ സാധാരണക്കാര്‍ക്ക് വന്‍ പിഴ ഇടാക്കുമ്പോഴാണ് രാഷട്രീയ പാര്‍ട്ടികള്‍ക്ക് തലോടല്‍. സാധാരണ വ്യക്തികളെ സംബന്ധിച്ച്‌ പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ 2.5 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് വരുമാനമെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം. ഇതിനു കഴിയാത്തവര്‍ക്ക് പാന്‍ കാര്‍ഡ് ഉണ്ടാകണം.

NO COMMENTS

LEAVE A REPLY