മാധ്യമ പ്രവർത്തകയ്ക്കും ഭർത്താവിനും നേരെ ആക്രമണം. ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍‍.

172

കുറ്റ്യാടി: മാധ്യമ പ്രവർത്തക സാനിയോ മനോമിക്കും ഭര്‍ത്താവ് ജൂലിയസ് നികിതാസിനും നേരെ നടന്ന ആക്രമണത്തില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍‍. നെട്ടൂര്‍ സ്വദേശിയായ സുധീഷിനെയാണ് കുറ്റ്യാടി പോലിസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാള്‍ പൊലീസ് കസ്റ്റഡിയില്‍ ആണുള്ളത്.

പലേരിയിലുള്ള സാനിയോയുടെ വീട്ടില്‍ നിന്ന് ജൂലിയസിന്‍റെ അമ്ബലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറില്‍ പോവുകയായിരുന്നു ഇരുവരും. അമ്ബലക്കുളങ്ങര വച്ച്‌ പത്തിലേറെ പേര്‍ കാറിനുമുന്നില്‍ ചാടിവീണ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

കാറിന്‍റെ താക്കോല്‍ ഊരിയെടുത്തതിന് ശേഷം ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടാണ് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുടെ മകനാണ് ജൂലിയസ് നികിതാസ്.

NO COMMENTS