ശല്യം ചെയ്യാൻ വരുന്നവർക്കു ആദ്യം രണ്ടു പെടപെടയ്ക്കുകയാണ് വേണ്ടതെന്നു പെൺകുട്ടികളോട് ഋഷിരാജ് സിങ്

168

കാഞ്ഞങ്ങാട്∙ ശല്യം ചെയ്യാൻ വരുന്നവർക്കു ആദ്യം രണ്ടു പെടപെടയ്ക്കുകയാണ് വേണ്ടതെന്നു പെൺകുട്ടികളോട് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. ഇതിനു ശേഷം പരാതി കൊടുത്താൽ മതിയെന്നും കാസർകോട് ഉദിനൂർ ഗവ. സ്കൂളിൽ കുട്ടികളുമായി സംവദിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്ക് ഇപ്പോഴത്തെ നിയമങ്ങൾ പര്യാപ്തമാണോ എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

14 സെക്കൻഡ് തന്നെ ഒരാൾ തുറിച്ചുനോക്കിയതായി പെൺകുട്ടി പരാതിപ്പെട്ടാൽ പൊലീസിനു കേസെടുത്ത് അയാളെ ജയിലിലടയ്ക്കാമെന്ന ഋഷിരാജ് സിങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇങ്ങനെ അതിക്രമം നേരിട്ടാൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ടുവരണമെന്നും ഈ നിയമത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ നിർഭയ പെൺകുട്ടിയുടെ മരണത്തിനു ശേഷം നിയമം കർശനമാക്കിയതു പരാമർശിച്ചായിരുന്നു പ്രസംഗം. കുരുമുളകു സ്പ്രേ അടക്കം സുരക്ഷാ മുൻകരുതലുകൾ‌ പെൺകുട്ടികൾ ശീലമാക്കണമെന്നും അദ്ദേഹം ഉപദേശിച്ചിരുന്നു.

NO COMMENTS

LEAVE A REPLY