രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു

166

ന്യൂഡല്‍ഹി• ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ജന്തര്‍ മന്തറില്‍ സമരം നടത്തിയ വിമുക്ത ഭടന്‍ ഹരിയാന സ്വദേശി സുബേദര്‍ റാം കിഷന്‍ ഗ്രേവാളിന്‍റെ ആത്മഹത്യ രാഷ്ട്രീയ വിവാദത്തിലേക്ക്. സംഭവത്തിനു പിന്നാലെ വിമുക്ത ഭടന്‍റെ കുടുംബത്തെ കാണാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. നേരത്തെ, പൊലീസിന്‍റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാരോപിച്ച്‌ രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. 70 മിനിറ്റ് കസ്റ്റഡിയില്‍ വച്ചതിനുശേഷമാണ് രാഹുലിനെ വിട്ടയച്ചത്. ഇതിനു പിന്നാലെയാണ് രാഹുലിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. രാഹുലിനൊപ്പം ഏതാനും കോണ്‍ഗ്രസ് നേതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.