കോട്ടയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

228

കോട്ടയം : കോട്ടയം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍. പൂഞ്ഞാര്‍, തെക്കേക്കര, കൂട്ടിക്കല്‍, മേലുകാവ്, തീക്കോയി എന്നീ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. യു ഡി എഫ് ജില്ലാ കമ്മിറ്റിയാണ് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പാല്‍, പത്രം, വിവാഹം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ വിജ്ഞാപനത്തിന്റെ കരട് പുനഃപ്രസിദ്ധീകരിച്ചിരുന്നു. കരട് വിജ്ഞാപനത്തിന്റെ കാലാവധി തീരുന്നതിനാലാണ് ഇത്തരത്തില്‍ പുനഃപ്രസിദ്ധീകരിച്ചത്.

NO COMMENTS

LEAVE A REPLY